‘എക്കാലത്തെയും ഉയർന്ന നികുതി വിഹിതം ലഭ്യമാക്കി, കേരളത്തിന് മുൻപെങ്ങുമില്ലാതിരുന്ന പിന്തുണയാണ് നരേന്ദ്ര മോദി ജി നൽകുന്നത്’, രാജീവ് ചന്ദ്രശേഖർ
എൽ.ഡി.എഫും യു.ഡി.എഫും കള്ളപ്രചാരണങ്ങൾ തുടരുമ്പോൾ, മുൻപെങ്ങുമില്ലാതിരുന്ന പിന്തുണയാണ് പ്രധാനമന്ത്രി കേരളത്തിനും മലയാളികൾക്കും നൽകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എക്കാലത്തെയും ഉയർന്ന നികുതി വിഹിതമാണ് കേരളത്തിന് ഇപ്പോൾ ലഭിക്കുന്നത്.
ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും, കടത്തിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും, സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും, കടത്തിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും, സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മലയാളികളെ സംബന്ധിച്ച് ഇതൊരു നല്ല വാർത്തയാണ്, എന്നാൽ സിപിഐഎം – കോൺഗ്രസ് കുറുവാ സംഘത്തെ സംബന്ധിച്ച് ഇതൊരു തിരിച്ചടിയാണ്.
കാരണം, ഇനി മുതൽ സ്വന്തം കഴിവുകേടിന് അവർക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. അതിന്റെ ഉത്തരവാദിത്തം ഇപ്പോൾ പൂർണ്ണമായും സംസ്ഥാന സർക്കാരിനാണ്.അതുകൊണ്ട് ബിജെപിയുടെ പ്രവർത്തനമികവിന്റെ രാഷ്ട്രീയത്തിനും ഇരട്ട എഞ്ചിൻ സർക്കാരിനും മാത്രമേ കേരളത്തിനും എല്ലാ മലയാളികൾക്കും യഥാർത്ഥ വികസനവും ഐശ്വര്യവും ഉറപ്പുവരുത്താൻ കഴിയൂവെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു
രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്
കണക്കുകൾ കള്ളം പറയില്ല, എന്നാൽ സി.പി.എമ്മും കോൺഗ്രസും പറയുന്നത് നുണ മാത്രമാണ്. 🚫
എൽ.ഡി.എഫും യു.ഡി.എഫും കള്ളപ്രചാരണങ്ങൾ തുടരുമ്പോൾ, മുൻപെങ്ങുമില്ലാതിരുന്ന പിന്തുണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി കേരളത്തിനും മലയാളികൾക്കും നൽകുന്നത്.
എക്കാലത്തെയും ഉയർന്ന നികുതി വിഹിതമാണ് കേരളത്തിന് ഇപ്പോൾ ലഭിക്കുന്നത്.
ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും, കടത്തിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും, സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
മലയാളികളെ സംബന്ധിച്ച് ഇതൊരു നല്ല വാർത്തയാണ്, എന്നാൽ സിപിഎം – കോൺഗ്രസ് കുറുവാ സംഘത്തെ സംബന്ധിച്ച് ഇതൊരു തിരിച്ചടിയാണ്.
കാരണം, ഇനി മുതൽ സ്വന്തം കഴിവുകേടിന് അവർക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. അതിന്റെ ഉത്തരവാദിത്തം ഇപ്പോൾ പൂർണ്ണമായും സംസ്ഥാന സർക്കാരിനാണ്.
അവശേഷിക്കുന്ന യഥാർത്ഥ ചോദ്യം ഇതാണ്: ഈ തുക കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുമോ, അതോ പഴയതുപോലെ കെടുകാര്യസ്ഥതയിലും അഴിമതിയിലും അപ്രത്യക്ഷമാകുമോ?
അതു കൊണ്ടാണ് ഞാൻ ഒരു കാര്യം ആവർത്തിക്കുന്നത് – ബിജെപി/എൻഡിഎയുടെ പ്രവർത്തനമികവിന്റെ രാഷ്ട്രീയത്തിനും ഇരട്ട എഞ്ചിൻ സർക്കാരിനും മാത്രമേ കേരളത്തിനും എല്ലാ മലയാളികൾക്കും യഥാർത്ഥ വികസനവും ഐശ്വര്യവും ഉറപ്പുവരുത്താൻ കഴിയൂ.
Story Highlights : Rajeev chandrasekhar praises narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




