Advertisement

AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്; സംസ്ഥാനം സ്ഥലം നൽകിയില്ല; തുഷാർ വെള്ളാപ്പള്ളി

6 days ago
Google News 2 minutes Read
poster thushar vellapally complaint

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മുൻപത്തെക്കാൾ കൂടുതൽ പണം കിട്ടി. മാധ്യമങ്ങൾ വളരെ മോശമായി വാർത്ത നൽകുന്നു. AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്. സംസ്ഥാനം സ്ഥലം നൽകിയില്ല. 200 ഏക്കർ വേണം. സ്ഥലം തന്നാൽ പറയുന്ന സമയത്തിനുള്ളിൽ AIIMS തരാമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

നിബന്ധനകൾ പൂർത്തീകരിക്കാതെ AIIMS നൽകാനാവില്ല. ഇ ശ്രീധരന്റെ പ്രോജക്ട് സ്വന്തം കാര്യം. കേന്ദ്രത്തിന് ബന്ധമില്ല. ജനങ്ങളെ ബോധവത്കരിക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തുഷാർ വ്യക്തമാക്കി.

SNDP – NSS ഐക്യം പാളിയതിനെ കുറിച്ച് പ്രതികരിക്കാനില്ല. പറയാനുള്ളത് ജി സുകുമാരൻ നായരേ നേരിട്ട് വിളിച്ച് സംസാരിച്ചു. അതൊന്നും പുറത്ത് പറയാനാവില്ല. ഐക്യത്തിന് ഇനിയും സാധ്യത ഉണ്ട്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനുള്ളതാണ്.

ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. NSS ജനറൽ സെക്രട്ടറിയേ കുറ്റം പറയില്ല, തള്ളി പറയില്ല. ഐക്യത്തിന്റെ വാതിൽ അടയുന്ന പ്രശ്നമില്ല. ഐക്യം ഉണ്ടാവും. എൻഎസ്എസുമായി ചർച്ച നടത്തും. എൻഎസ്എസ് വാതിൽ അടച്ചു എന്ന് SNDP വിശ്വസിക്കുന്നില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം എസ്എൻഡിപി നിലപാടിനോട് പ്രതികരിക്കാൻ ഇല്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. സഖ്യത്തിന് ഇല്ലെന്ന നിലപാട് എൻഎസ്എസ് ഇതിനകം വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല.

ഡയറക്ടർ ബോർഡ് യോഗം ചേർന്നാണ് എൻഎസ്എസ് തീരുമാനമെടുത്തത്. തുഷാർ ഫോണിൽ സംസാരിച്ചിരുന്നു. കൂടുതലായി ഒരു പ്രതികരണത്തിനും ഇപ്പോൾ ഇല്ല. വിവിധ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് ആഗ്രഹിക്കുന്നത്. ഐക്യം അതിന് വിലങ്ങുതടിയാകുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Story Highlights : Thushar vellapally about aiims in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here