‘ഞാന്‍ ഉന്നയിച്ച ഒരു വിഷയത്തില്‍പ്പോലും മറുപടി പറയാന്‍ പാര്‍ട്ടിക്കായില്ല’; വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന് ശീര്‍ഷകമുള്ള പുസ്തകം ജോസഫ് സി മാത്യു ആണ് പ്രകാശനം ചെയ്തത്. പാര്‍ട്ടിക്ക് അകത്തെ പോരാട്ടം ഫലം കാണാത്തതിനാലാണ് പുറത്ത് പറയാന്‍ നിര്‍ബന്ധിതനായതെന്ന് വി കുഞ്ഞികൃഷ്ണന്‍ പ്രകാശന ചടങ്ങില്‍ പറഞ്ഞു. വന്‍ ജനാവലിയാണ് ചടങ്ങിനെത്തിയത്. സുരക്ഷയൊരുക്കാന്‍ പൊലീസും സജ്ജമായിരുന്നു. (v kunhikrishnan released his book and criticize cpim)
താന്‍ ഉന്നയിച്ച ഒരു വിഷയത്തിനും മറുപടി പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിച്ചു. പാര്‍ട്ടി എതിര്‍പ്പ് പോലും ഗൗനിക്കാതെ നിരവധി പേര്‍ ചടങ്ങില്‍ എത്തുകയും കുഞ്ഞികൃഷ്ണനരികിലെത്തി അഭിനന്ദിക്കുകയും പുസ്തകം വാങ്ങുകയും ചെയ്തു. പുസ്തക പ്രകാശനം നടക്കുമ്പോള്‍ നിരവധി പേര്‍ ഇന്‍ക്വിലാബ് മുഴക്കുകയും ചെയ്തു.
Read Also: പെരുന്നയിൽ മഞ്ഞുരുക്കമില്ല; എസ്എൻഡിപിയുമായുള്ള ഐക്യം അടഞ്ഞ അധ്യായമെന്ന് ജി സുകുമാരൻ നായർ
തന്റെ പുസ്തക പ്രകാശന ചടങ്ങിന് മുന്നോടിയായി സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നും തന്നെ തേജോവധം ചെയ്യാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പുതിയ കാലത്ത് പുതിയ രീതിയില്‍ ഫാസിസം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : v kunhikrishnan released his book and criticize cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




