Advertisement

‘ചില യൂട്യൂബേഴ്‌സ് ശവശരീരത്തെപ്പോലും വെറുതെ വിടാത്ത കഴുകന്മാരെപ്പോലെ’; റോയ് സിജെയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്

February 5, 2026
Google News 3 minutes Read
confident group against fake news on dr. roy cj's death

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനേയും കമ്പനിയേയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. റോയ്‌യുടെ മരണത്തെക്കുറിച്ച് ചില യൂട്യൂബര്‍മാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നുവെന്നും ജോസഫ് പറഞ്ഞു. നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഗ്രൂപ്പ് ഇനിയും ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (confident group against fake news on dr. roy cj’s death)

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും സിബിഐയിലും ഒക്കെ ജോലി ചെയ്യുന്നതുപോലെ അത്ര ആധികാരികമെന്ന മട്ടിലാണ് പല യൂട്യൂബേഴ്‌സും റോയ്‌യുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ടി എ ജോസഫ് പറഞ്ഞു. മരിച്ചുപോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ് മാറുന്നുണ്ട്. മരിച്ചുപോയ ആളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് നിങ്ങള്‍ എന്ത് മാനസിക സുഖമാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read Also: കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി ഡാന്‍സ്; മൂന്നുപേരെ പുറത്താക്കി കോണ്‍ഗ്രസ്; സംഭവം തൃശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസില്‍

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വ്യാജ വാര്‍ത്തകള്‍ക്കെതിരായ വിഡിയോ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പങ്കുവച്ചിരിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിക്ഷേപകരിലും ഉപഭോക്താക്കളിലും വ്യാജ വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടിയാണ് കമ്പനി വിശദീകരണ വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ കമ്പനിയ്ക്ക് പിന്നില്‍ തന്നെ ഇഡിയും സിബിഐയും ഉണ്ടെന്നൊക്കെയുള്ളത് അവാസ്തവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : confident group against fake news on dr. roy cj’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here