Advertisement

‘കെ സി വേണുഗോപാൽ കാരണം കോൺഗ്രസ് വിടുന്നു’; കെ സുധാകരന്റെ വിശ്വസ്തൻ കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
Google News 1 minute Read

കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്. കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനാണ്. കെ സുധാകരന്റെ വിശ്വസ്തനാണ്. ഇന്നലെ വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഇന്ന് അംഗത്വം നൽകും. 2022ൽ കെ സുധാകരനാണ് ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്. തന്നെ കെ സി വേണുഗോപാൽ അപമാനിച്ചെന്ന് കിഷോർ ബാബു പറഞ്ഞു.

കോൺഗ്രസ് വിടുന്നത് കെ സി വേണുഗോപാൽ കാരണം. കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലെവിൽ യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് കെ സി വേണുഗോപലിന് ഇഷ്ടപെട്ടില്ല. ഇതിന്റെ പേരിൽ പൊതു വേദിയിൽ വെച്ച് അപമാനിച്ചു.

കെപിസിസി പ്രസിഡന്റിന് അയച്ച രാജിക്കത്തിലാണ് കെ സി വേണുഗോപാലിന് എതിരായ പരാതി കിഷോർ ബാബു ഉന്നയിച്ചത്. വിഡി സതീശനെ ക്ഷണിച്ചതിനും കെ സി വേണുഗോപാൽ തന്നെ അപമാനിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Story Highlights : congress leader kishore babu joins with bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here