Advertisement

മേഘാലയ ഖനി സ്ഫോടനം; മരണം 16 ആയി, അന്വേഷണം പ്രഖ്യാപിച്ചു

February 5, 2026
Google News 2 minutes Read
mine

മേഘാലയിലെ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 16 ആയി. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ് ഒരാളെ ഷിലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ കൽക്കരി ഖനിയിലാണ് വൈകിട്ടോടെ അപകടമുണ്ടായത്. മരിച്ചവരിലേറെയും അസമിൽ നിന്നുള്ള തൊഴിലാളികൾ എന്നാണ് വിവരം. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൽക്കരി ഖനി അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്നും വിവരം. സംഭവത്തിൽ മേഘാലയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.മേഘാലയയിലെ കൽക്കരി ഖനികളിലെ അപകടകരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും ഉയർത്തിയിട്ടുണ്ട്.

Story Highlights : Meghalaya mine blast; Death toll rises to 16, probe announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here