Advertisement

എന്‍എസ്എസ് കുവൈറ്റ് 149-ാമത് മന്നം ജയന്തി ആഘോഷവും, എന്‍.എസ്.എസ് കുവൈറ്റിന്റെ 25-ാം വാര്‍ഷിക ആഘോഷവും: ”പത്മനാഭം 2026” നാളെ

February 5, 2026
Google News 3 minutes Read
nss kuwait

ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 149-ാമത് ജയന്തിയും, നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) കുവൈറ്റിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവുമായ ”പത്മനാഭം 2026” ഫെബ്രുവരി 6-ന്, വെള്ളിയാഴ്ച, അബ്ബാസിയയിലെ Aspire Indian International School-ല്‍ സംഘടിപ്പിക്കുമെന്ന് എന്‍.എസ്.എസ് കുവൈറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. (NSS kuwait pathmanabham 2026)

ഇതിനോടനുബന്ധിച്ച് ഈ വര്‍ഷത്തെ മന്നം എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും വാഗ്മിയുമായ രാജീവ് ആലുങ്കല്‍, ലോകപ്രശസ്ത പാചകവിദഗ്ധനും RCP റെസ്റ്റോറന്റ് ശൃംഖലയുടെ സ്ഥാപകനുമായ ഷെഫ് സുരേഷ് എസ്. പിള്ള, അല്‍-റാഷിദ് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും നാല് പതിറ്റാണ്ടിലേറെയായി കുവൈറ്റിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ പ്രദീപ് മേനോന്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍. അവാര്‍ഡുകള്‍ ഫെബ്രുവരി 6-ന് നടക്കുന്ന മന്നം ജയന്തി സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യും.

Read Also: മുട്ടില്‍ മരംമുറി കേസ്: തടികള്‍ സര്‍ക്കാരിന്റേതല്ലെന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികള്‍ക്ക് ഹാജരാക്കാനായില്ലെന്ന് കോടതി

വെള്ളിയാഴ്ച രാവിലെ 10:30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ കുവൈറ്റില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള കലാകാരന്മാര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ വിരുന്നിന് ശേഷം 1:30ന് സാംസ്‌കാരിക സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ രാജീവ് ആലുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് തെന്നിന്ത്യയിലെ പ്രമുഖ പിന്നണി ഗായകരായ അനൂപ് ശങ്കര്‍, അഞ്ജു ജോസഫ്, വിഷ്ണു വര്‍ദ്ധന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നു നടക്കും.?വാര്‍ത്താസമ്മേളനത്തില്‍ എന്‍.എസ്.എസ് കുവൈറ്റ് പ്രസിഡന്റ് എന്‍. കാര്‍ത്തിക് നാരായണന്‍, ജനറല്‍ സെക്രട്ടറി അനീഷ് പി. നായര്‍, ട്രഷറര്‍ ശ്യാം ജി. നായര്‍, വനിതാ സമാജം കണ്‍വീനര്‍ ദീപ്തി പ്രശാന്ത്, രക്ഷാധികാരി കെ.പി. വിജയകുമാര്‍, വെല്‍ഫെയര്‍ കണ്‍വീനര്‍ പ്രബീഷ് എം.പി., ജോയിന്റ് സെക്രട്ടറിമാരായ മധു വെട്ടിയാര്‍, അനീഷ് ശിവന്‍, കള്‍ച്ചറല്‍ പ്രോഗ്രാംസ് കണ്‍വീനര്‍ നിഷാന്ത് മേനോന്‍, ഉപദേശക സമിതി അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, വനിതാ സമാജം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Story Highlights : NSS kuwait pathmanabham 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here