‘ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സെക്യൂരിറ്റിക്കെതിരെ കേസെടുത്തു’; വസ്ത്രത്തിന്റെ പേരിലോ ആഹാരത്തിന്റെ പേരിലോ ആരെയും തടയാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
കൊട്ടാരക്കരയിൽചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടു. വസ്ത്രത്തിന്റെ പേരിലോ ആഹാരത്തിന്റെ പേരിലോ തടയാൻ പാടില്ല.
കേരളത്തിന് ഒരു രീതിയും സംസ്കാരവും ഉണ്ട്. അത് വസ്ത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശാശാങ്കനെതിരെയാണ് കേസ്.
SSLC പരീക്ഷയുടെ സിലബസ് അധികമെന്ന പ്രചരണം ചില കോണിൽ നിന്ന് ഉയരുന്നു. ഇത് അടിസ്ഥാന രഹിതം. തൽപ്പര കക്ഷികൾ സോഷ്യൽ മീഡിയ പ്രചരണം നിർത്തണം. കുട്ടികളെയും ആശങ്കയിലാക്കാൻ ഒരു മാഫിയ പ്രവർത്തിക്കുന്നു. ഭിന്നശേഷി നിയമനം, പ്രത്യക്ഷ സമരത്തിലേക്ക് വരുന്നവർ ആരും കോടതിയെ സമീപിക്കാൻ തയ്യാറാകുന്നില്ല. പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : v sivankutty on kottarakkara churithar controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




