Advertisement

പാകിസ്താനിലെ ചാവേര്‍ ആക്രമണം; 69 പേർ കൊല്ലപ്പെട്ടു, 169 പേർക്ക് പരുക്ക്

February 6, 2026
Google News 2 minutes Read

പാകിസ്താനിൽ ചാവേര്‍ ആക്രമണത്തിൽ 69 പേർ കൊല്ലപ്പെട്ടു. ഇസ്ലാമാബാദിലെ ഷിയ മസ്ജിദിന് സമീപം ജുമാ നമസ്കാരത്തിന് വിശ്വാസികൾ ഒത്തുകൂടിയ സമയത്തായിരുന്നു സ്ഫോടനം. 169 പേർക്ക് പരുക്കേറ്റു. ഇസ്ലാമാബാദിലെ ഷിയാ മസ്ജിദിന് സമീപമാണ് ചാവേറ ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച നമസ്കാരത്തിനായി വിശ്വാസികൾ എത്തുന്ന സമയത്തായിരുന്നു സ്ഫോടനം. പിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ ചാവേർ ആക്രമണമാണെന്ന് അധികൃതർ സ്ഥിതീകരിച്ചു. ഫോറൻസിക് സംഘം മേഖലയിലെത്തി തെളിവ് ശേഖരണം നടത്തുകയാണ്.

Read Also: പാകിസ്താനിലെ ചാവേര്‍ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു

സംഭവത്തിന് പിന്നാലെ ഇസ്ലാമബാദില്‍ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഇസ്ലാമാബാദിലെ കോടതിയ്ക്ക് പുറത്ത് സ്ഫോടനം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Story Highlights : 69 killed in suicide bombing at Shia religious centre in Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here