Advertisement

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലെന്ന് രാജ്യസഭയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്; മറുപടി ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

February 6, 2026
Google News 3 minutes Read
silver line ball is in the state government's court says Ashwini Vaishnav

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പന്ത് സംസ്ഥാനസര്‍ക്കാറിന്റെ കോര്‍ട്ടില്‍ നിന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാറിന് മുന്നോട്ട് പോകാം എന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. (silver line ball is in the state government’s court says Ashwini Vaishnav)

അങ്കമാലി ശബരിപാതകായി നിരവധിതവണ ആവശ്യപ്പെട്ട ശേഷമാണ് സംസ്ഥാനം ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതെന്നും, തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാകാം ഇപ്പോള്‍ ഭൂമി ഏറ്റെടുക്കാന്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്സും ഇടതും തമ്മിലുള്ള ധാരണ എന്താണെന്ന് തനിക്ക് അറിയില്ലെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും എന്നുമാണ് രാജ്യസഭയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Read Also: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

ഡോ. ഇ ശ്രീധരന്‍ അതിവേഗ പാതയ്ക്കായി മലപ്പുറത്ത് ഓഫീസ് തുറന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് എന്ന കാര്യത്തില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഈ ശ്രീധരന്റെ സംഭാവനകളെ അഭിനന്ദിച്ച മന്ത്രി അദ്ദേഹം അടക്കം രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ആര് തയ്യാറായി മുന്നോട്ടുവന്നാലും സ്വാഗതം ചെയ്യുമെന്നും പ്രതികരിച്ചു.

Story Highlights : silver line ball is in the state government’s court says Ashwini Vaishnav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here