‘ലോകകപ്പിൽ ഒരു ടീമിനെയും കുറച്ച് കാണുന്നില്ല, ആദ്യ മൂന്നിൽ ഇഷാൻ ഉറപ്പായും ഉണ്ടാകും’; സൂര്യകുമാർ യാദവ്
നാളെ മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിൽ ഒരു ടീമിനെയും കുറച്ച് കാണുന്നിലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇഷാന്‍ കിഷനെ ഓപ്പണറായി ഇറക്കിയതിനെ കുറിച്ചും സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ഇഷാന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നു. ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. ആദ്യ മൂന്നിൽ ഇഷാൻ ഉറപ്പായും ഉണ്ടാകുമെന്നും സൂര്യകുമാർ പറഞ്ഞു.
‘ഇഷാന്‍ കിഷന്‍ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് സന്നാഹ മത്സരത്തില്‍ ഇഷാനെ ഓപ്പണറാക്കിയത്. ആഭ്യന്തര മത്സരത്തിലും അന്താരാഷ്ട്ര മത്സരത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഇഷാന്‍’, സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.സന്നാഹമത്സരത്തിൽ സഞ്ജുവിന് പകരം ഇഷാനെ ഇറക്കിയത് ആ കാരണം കൊണ്ടാണ്’- സൂര്യകുമാർ യാദവ് പറഞ്ഞു.
Story Highlights : surya kumar yadav about ishan kishan form in t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




