പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ജയറാം – കാളിദാസ് കോംബോ; ‘ആശകള്‍ ആയിരം’ ചിത്രത്തിന് വന്‍ വരവേല്‍പ്പ്
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും മകനും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യം ദിനം തന്നെ കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിലെ ജയറാമിന്റെ ഗംഭീര പ്രകടനതിനു മുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നൊസ്റ്റാള്‍ജിക്ക് മൊമന്റ്റ്‌സ് സമ്മാനിച്ച ചില രംഗങ്ങള്‍ വീണ്ടും സ്‌ക്രീനില്‍ വന്നത് പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷം സമ്മാനിച്ചു. അച്ഛന്‍ – മകന്‍ കോമ്പോയില്‍ വന്ന ചിത്രത്തില്‍ ഉണ്ടായിരുന്ന ഓരോ ചെറിയ സര്‍പ്രൈസുകള്‍ക്കും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാം, കാളിദാസ് ജയറാം കോമ്പോ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയപ്പോള്‍ സിനിമയുടെ ആദ്യാവസാനം ഷറഫുദ്ദീനും ആശാ ശരത്തും അഭിനയിച്ച കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങള്‍ കരസ്ഥമാക്കി. രണ്ടാം ദിനവും ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് സെയിലില്‍ ട്രെന്‍ഡിങ് ആണ് ആശകള്‍ ആയിരം. കുടുംബത്തോടൊപ്പം തിയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന, കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണിതെന്നാണ് പ്രേക്ഷക പ്രതികരണം. (Ashakal Aayiram)
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ആശകള്‍ ആയിരത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് സംവിധാനം ചെയ്തത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Read Also: വാംഖഡെയിൽ പതറി ഇന്ത്യ, രക്ഷകനായി സൂര്യ; അമേരിക്കയ്ക്ക് 162 റൺസ് വിജയലക്ഷ്യം
ആശകള്‍ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആശാ ശരത്,ഷറഫുദ്ധീന്‍, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥന്‍, അഖില്‍ എന്‍ ആര്‍ ഡി, രമേശ് പിഷാരടി, ദിലീപ് മേനോന്‍, സിന്‍സ് ഷാന്‍, രാജേഷ് അഴിക്കോട്, വൈശാഖ് വിജയന്‍, അഭിനന്ദ് അക്കോട്, മുകുന്ദന്‍, ആനന്ദ് പദ്മനാഭന്‍, രഞ്ജിത് ബാലചന്ദ്രന്‍, സുധീര്‍ പരവൂര്‍, നിഹാരിക, ഭാഗ്യ, കുഞ്ചന്‍, ഷാജു ശ്രീധര്‍, റാഫി, സുരേഷ് കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. കോ- പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നറായ ഡ്രീം ബിഗ് ഫിലിംസും ഓവര്‍സീസ് വിതരണം ഫാര്‍സ് ഫിലിംസുമാണ് നിര്‍വഹിക്കുന്നത്.
ആശകള്‍ ആയിരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഒ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനര്‍ :ബാദുഷാ.എന്‍.എം, മ്യൂസിക് ആന്‍ഡ് ഒറിജിനല്‍ സ്‌കോര്‍ : സനല്‍ ദേവ്, എഡിറ്റര്‍ : ഷഫീഖ് പി വി, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍ : അരുണ്‍ മനോഹര്‍, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈന്‍ : സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് : ഫസല്‍ എ ബക്കര്‍, ട്രയ്‌ലര്‍ കട്ട്‌സ് : ലിന്റോ കുര്യന്‍, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സക്കീര്‍ ഹുസൈന്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍,വി എഫ് എക്‌സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യര്‍, ,സ്റ്റില്‍സ് : ലെബിസണ്‍ ഗോപി,പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
Story Highlights : Ashakal Aayiram Won the hearts of the audience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




