Advertisement

‘കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകും; കൂടെ നിന്നവരെ ചേർത്ത് നിർത്തും’; രോഹിത് റോയ്

February 7, 2026
Google News 2 minutes Read

കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകുമെന്ന് ആത്മഹത്യ ചെയ്ത വ്യവസായി ഡോ. റോയ് സി ജെയുടെ മകൻ രോഹിത് റോയ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങാതെ മുന്നോട്ട് പോകും. ഇതുവരെ കൂടെ നിന്നവരെയെല്ലാം ചേർത്ത് നിർത്തുമെന്നും രോഹിത് റോയ്. സമൂഹമാധ്യമത്തിലൂടെയാണ് രോഹിത് റോയിയുടെ പ്രതികരണം.

കോൺഫിഡന്റ് ഗ്രൂപ്പ് തന്റേതല്ലെന്നും നമ്മുടേതാണെന്നും പിതാവ് ഡോ. റോയ് സിജെ എപ്പോഴും പറയുമായിരുന്നു. അതേ അർത്ഥത്തിൽ തന്നെ കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ടുപോകുമെന്ന് രോഹിത് റോയ് പറഞ്ഞു. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും സഹോദരൻ സി ജെ ബാബു നേരത്തെ അറിയിച്ചിരുന്നു.

ആത്മഹത്യയിലേക്ക് ഡോ റോയിയെ നയിച്ചത് എന്തെന്ന് ചോദ്യത്തിന് പൂർണ്ണമായുള്ള ഉത്തരം ഇനിയും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.അതിനുപുറമെ സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. മൊബൈൽ ഫോണുകൾ രണ്ടും ലോക്ക് ചെയ്ത അവസ്ഥയിലായിതിനാൽ ഇവയുടെ ഫോറൻസിക് പരിശോധന ഫലം നിർണായകമാണ്. മനസിക സമ്മർദ്ദം കുറയ്ക്കാൻ ഡോ റോയി ചികിത്സ തേടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നു.

Story Highlights : Dr. Roy CJ son Rohit Roy says that the activities of Confident Group will proceed smoothly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here