Advertisement

‘ശ്രീറാം മന്ദിര്‍ മയൂര്‍ വിഹാര്‍’; ഡല്‍ഹി മയൂര്‍ വിഹാര്‍ പോക്കറ്റ് 1 മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഡിഎംആര്‍സി

February 7, 2026
Google News 2 minutes Read
mayur vihar

ഡല്‍ഹി മയൂര്‍ വിഹാര്‍ പോക്കറ്റ് 1 മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഡിഎംആര്‍സി. ശ്രീറാം മന്ദിര്‍ മയൂര്‍ വിഹാര്‍ എന്നാണ് പുതിയ പേര്. മയൂര്‍ വിഹാര്‍ പോക്കറ്റ് 1, ഫേസ് 1 എന്നീ പേരുകള്‍ തമ്മില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ നടപടിയെന്നാണ് വിശദീകരണം.

സ്റ്റേറ്റ് നേയിംസ് അതോറിറ്റി കമ്മിറ്റിയുടേതാണ് തീരുമാനം. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള 29 അംഗങ്ങളുള്ള സ്ഥാപനമാണിത്. മുഖ്യമന്ത്രിയാണ് അതോറിറ്റിയുടെ തലപ്പത്തുള്ളത്. ഡല്‍ഹിയിലെ തെരുവുകള്‍, പാര്‍ക്കുകള്‍, കോളനികള്‍, ലാന്‍ഡ്മാര്‍ക്കുകള്‍ എന്നിവയ്ക്ക് പേരുകള്‍ നിര്‍ദേശിക്കുകയും പുനര്‍നാമകരണം ചെയ്യുന്നതുമൊക്കെ ഈ അതോറിറ്റിയാണ്.

മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ബന്ധപ്പെട്ട അധികാരികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്റ്റേഷന്റെ സൈന്‍ബോര്‍ഡുകളിലും മറ്റ് തിരിച്ചറിയല്‍ അടയാളങ്ങളിലും പുതിയ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരും ഡിഎംആര്‍സിയും തമ്മില്‍ ഏകോപിച്ചാണ് ഈ തീരുമാനം എടുത്തത്.

Story Highlights : Mayur Vihar Pocket 1 Metro station in East Delhi renamed as Shree Ram Mandir Mayur Vihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here