‘അടൂർ പ്രകാശ് പെരുങ്കള്ളന്മാരെ ഒന്നിലേറെ തവണ കണ്ടു; SITയിൽ അന്നും ഇന്നും വിശ്വാസം’; എം വി ഗോവിന്ദൻ
ശബരിമല സ്വർണക്കൊളളയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതുകൊണ്ടാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. എസ്ഐടിയിൽ ഞങ്ങൾക്ക് അന്നും ഇന്നും വിശ്വാസമുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
അടൂർ പ്രകാശ് പെരുങ്കള്ളന്മാരെ ഒന്നിലേറെ തവണ കണ്ടു. അടൂർ പ്രകാശ് സമ്മാനങ്ങൾ കൈപ്പറ്റിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിഡി സതീശൻ പറയുന്നത് പോലെ ജാമ്യം കിട്ടിയത് കൊണ്ട് കേസ് തീരില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നല്ലാതെ യുഡിഎഫ് എന്ത് പറയാനാണെന്ന് അദേഹം ചോദിച്ചു.
കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചശേഷം മാത്രമായിരിക്കും നടപടിയെടുക്കുകയെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ജയിലിൽ കിടന്നതുകൊണ്ട് നടപടി വേണ്ട. ഞങ്ങൾ പുറത്താക്കിയാൽ പുറത്താക്കിയത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights : MV Govindan against Adoor Prakash in Sabarimala gold theft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




