സാമ്പത്തിക- നിയമനടപടികൾ ഉണ്ടാകുമെന്ന് ICC മുന്നറിയിപ്പ്; ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്താൻ
ട്വന്റി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സര ബഹിഷ്കരണം. ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്താൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്താൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്താൻ ചർച്ചയ്ക്ക് വഴങ്ങിയത്.
ഇന്ത്യയെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ശ്രീലങ്ക പാകിസ്താന് കത്തയച്ചിരുന്നു. ശ്രീലങ്കയുടെ ആവശ്യം തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പിസിബിയുടെ നിലപാട്.പിസിബി തലവനും മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി വീണ്ടും ചർച്ച നടത്തുമെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകകപ്പിൽ ഫെബ്രുവരി 15ന് നടക്കേണ്ട ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ സർക്കാരാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ലോകകപ്പിൽനിന്നു പുറത്തായ ബംഗ്ലദേശിനു പിന്തുണ അറിയിച്ചായിരുന്നു പാകിസ്താന്റെ ബഹിഷ്കരണ ഭീഷണി.
Story Highlights : pakistan cricket board t20 world cup against india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




