ഫരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണു; ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്
ഫരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് അപകടം. ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരുക്ക്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പൊലീസ് ഓഫീസറായ ജഗദീഷ് പ്രസാദിന് ജീവന്‍ നഷ്ടമായത്. സൂരജ്കുണ്ഡ് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്‌സ് മേളക്കിടെയാണ് അപകടം.
ഡെപ്യൂട്ടി കമ്മീഷണര്‍, ടൂറിസം മാനേജിംഗ് ഡയറക്ടര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ ഉടന്‍ സംഭവ സ്ഥലത്തെത്തി. സംഭവത്തില്‍ മുഖ്യമന്ത്രി നയാബ് സിങ് സൈനി ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്റെ മരണത്തില്‍ അദ്ദേഹം അനുശോചിച്ചു. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിന് ഹരിയാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വൈകിട്ട് 6.15ഓടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്ന് ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയുഷ് സിന്‍ഹ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഊഞ്ഞാലിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ മുഖത്തും തലയിലുമായി ഇടിക്കുകയായിരുന്നു. പരുക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. യത്ര ഊഞ്ഞാല്‍ ഓപ്പറേറ്റര്‍ക്കെതിരെ നടപടിയെടുക്കും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ് – അദ്ദേഹം വിശദമാക്കി.
Story Highlights : Swing collapses at Surajkund fair in Faridabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




