മാഗ്സേഫ് ചാർജിങ്, A19 ചിപ്സെറ്റ്; ഐഫോൺ 17e ഈമാസം എത്തിക്കാൻ ആപ്പിൾ
ആപ്പിൾ പ്രേമികൾ കാത്തിരിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി മോഡൽ ഐഫോൺ 17e ഈ മാസം വിപണിയിൽ എത്തിക്കാൻ ആപ്പിൾ. ഈ മാസം 19ന് ഫോൺ പുറത്തിറക്കാനാണ് ആപ്പിളിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. ഫോണിന്റെ ഫീച്ചറുകളുടെ കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ മാഗ്‌സേഫ് ചാർജിങ് ഫീച്ചർ ഫോണിന്റെ ശ്രദ്ധേയമായ ഫീച്ചറെന്നാണ് റിപ്പോർട്ടുകൾ. 25 W ചാർജിങ് വേഗതയാണ് മാഗ്‌സേഫ് സാങ്കേതികവിദ്യ.
ഐഫോൺ 16e-യ്ക്ക് സമാനമായ സിംഗിൾ ക്യാമറ ഡിസൈൻ തുടർന്നേക്കും എന്നാണ് സൂചന. ഐഫോൺ 16e യുടെ ഡിസൈൻ ഏറെക്കുറെ അതേപടി പിന്തുടരാനും സാധ്യതയുണ്ട്. ആപ്പിൾ ഐഫോൺ 17e 6.1 ഇഞ്ച് OLED ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഫെബ്രുവരി 18 ന് ഇന്ത്യയിലും മറ്റ് വിപണികളിലും പ്രീഓർഡറുകൾ ആരംഭിക്കുന്ന ഗൂഗിളിന്റെ പുതുതായി പ്രഖ്യാപിച്ച പിക്സൽ 10a യുമായി ആപ്പിൾ ഐഫോൺ 17e മത്സരിക്കുന്നത്.
8 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ 3 നാനോമീറ്റർ പ്രോസസ്സിൽ നിർമ്മിച്ച ആപ്പിളിന്റെ A19 ചിപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 16e നേക്കാൾ സുഗമമായ പ്രകടനവും മികച്ച കാര്യക്ഷമതയും ലക്ഷ്യമിടുന്നു. ബാറ്ററി ശേഷി ഏകദേശം 4,000 mAh ആയിരിക്കും. പുതിയ C1X മോഡം ഐഫോൺ 17e-ൽ ഉണ്ടായിരിക്കും.
ഇന്ത്യയിൽ, ആപ്പിൾ ഐഫോൺ 17e യുടെ അടിസ്ഥാന 128 ജിബി വേരിയന്റിന് ഏകദേശം 64,990 രൂപ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന്ത്. ഉയർന്ന സ്റ്റോറേജ് മോഡലുകൾക്ക് 70,000 രൂപയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights : The iPhone 17e might launch this month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




