Advertisement

ഇത് ബിസ്‌ക്കറ്റല്ല സിനിമയാണ്, റിലീസ് ജോലി തീരുമ്പോൾ, ക്ലാഷ് നോക്കിയല്ല ; അഭിനവ് സുന്ദർ നായക്

February 7, 2026
Google News 4 minutes Read

നസ്ലെൻ പ്രധാന വേഷത്തിൽ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന്റെ റിലീസുമായി സംബന്ധിച്ച് സംവിധായകൻ അഭിനവ് സുന്ദർ നായക് ആരാധകന്റെ ചോദ്യത്തിന് നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ഇട്ട ‘ആസ്‌ക്ക് മി’ യിൽ ഒരു ആരാധകൻ മോളിവുഡ് ടൈംസിന്റെ ചിത്രീകരണം കഴിഞ്ഞോ എന്ന് ചോദിച്ചപ്പോൾ, ‘അത് നവംബറിൽ തന്നെ പൂർത്തിയായി റിലീസ് തീരുമാനിച്ചിറിക്കുന്നത് മെയ് മാസം ആണെന്ന് അദ്ദേഹം നൽകിയ മറുപടിയിൽ ഊന്നി ആരാധകൻ മറ്റൊരു ചോദ്യം ചോദിച്ചിരുന്നു.

‘ബ്രോ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നമുക്ക് വലിയ മേജർ റിലീസൊന്നും ഇല്ല, മെയ് മാസത്തിലെ ക്ലാഷ് റിലീസ് ഒഴിവാക്കാവുന്നതായിരുന്നു’ എന്ന ആരാധകന്റെ ചോദ്യത്തിന് അല്പം കടുത്ത ഭാഷയിൽ സംവിധായകൻ പ്രതികരിച്ചു. ‘ ഞങ്ങൾ ഇപ്പോൾ ചിത്രത്തിന്റെ റഫ് കട്ട് റിലീസ് ചെയ്യണമെന്നാണോ താങ്കൾ പറയുന്നത്? സിനിമയുടെ എല്ലാ ജോലികളും പൂർത്തിയായ ശേഷമാണു അല്ലാതെ ക്ലാഷ് ഇല്ലാത്ത നേരം നോക്കിയല്ല ഞങ്ങൾ പടം റിലീസ് ചെയ്യുന്നത്’ അഭിനവ് സുന്ദർ നായക് പറയുന്നു.

ഇത് മനുഷ്യർ ചെന്ന് സൃഷ്ടിച്ചിരിക്കുന്ന ഒരു സിനിമയാണ് എന്നും അല്ലാതെ ഒരു ഫാക്ടറിയിൽ വെച്ച് ഉണ്ടാക്കുന്ന ബിസ്ക്കറ്റ് അല്ലായെന്നും അദ്ദേഹം കൂട്ടി ചേർക്കുന്നുണ്ട്. വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം പ്രേക്ഷകർക്കിടയിൽ ഒട്ടേറെ ചർച്ചകൾക്ക് കാരണമായിരുന്നു.

ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. മോളിവുഡ് ടൈംസിൽ നസ്ലെൻ സിനിമാക്കാരൻ ആകാൻ മോഹിക്കുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് എത്തുക. സിനിമക്കുള്ളിലെ കള്ളാ കളികളും സിനിമാ മോഹികളുടെ സ്ട്രഗിലുമെല്ലാം ചിത്രത്തിന്റെ പ്രമേയമാകുമെന്നാണ് പോസ്റ്ററുകളും മറ്റും സൂചിപ്പിക്കുന്നത്.

Story Highlights :This is a movie, not a biscuit, and when the release work is done, we won’t look at the clash; Abhinav Sundar Nayak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here