BJP പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്; പങ്കെടുത്തത് ബജറ്റ് ചർച്ചയിൽ
ബിജെപി പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്. തൃശൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുത്ത ബജറ്റ് ചർച്ചയിലാണ് കോൺഗ്രസ് നേതാവ് പങ്കെടുത്തത്. തൃശൂർ ഡിസിസി സെക്രട്ടറിയും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായ കെ ഗിരീഷ് കുമാർ ആണ് ബിജെപി വേദിയിൽ എത്തിയത്. ദേവസ്വം പ്രതിനിധിയായാണ് പരിപാടിയിൽ പങ്കെടുത്തെതെന്നാണ് എന്നാണ് വിശദീകരണം. കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ് വിമർശനം തുടരുന്നതിനിടെയാണ് ഗിരീഷ് ബിജെപി പരിപാടിയിൽ പങ്കെടുത്തത്.
തൃശ്ശൂർ ഹയാത്ത് ഹോട്ടലിൽ നടന്ന ബജറ്റ് ചർച്ചയിൽ യുവ വ്യവസായികളും പുതു സംരംഭകരുമായി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ സംവദിച്ചു. അതേസമയം തൃശൂർ ഒല്ലൂർക്കരയിൽ ചുവരെഴുതി, പാർട്ടി ദേശീയ അധ്യക്ഷൻ, ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഒല്ലൂർക്കരയിലെ 164 ആം നമ്പർ ബൂത്തിൽ താമരയിതൾ ചുവരിൽ വരച്ചായിരുന്നു ഉദ്ഘാടനം.
തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നിൽ വന്ന 36 മണ്ഡലങ്ങളിൽ മാത്രം കേന്ദ്രീകരിച്ചാൽ പോരാ,എല്ലാ സീറ്റിലും വിജയിക്കാനായി പരിശ്രമിക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നിർദേശം നൽകി. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ ശക്തി കേന്ദ്ര ഇൻചാർജ് മാരുടെ യോഗത്തിന് ശേഷം ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഡൽഹിയിലേക്ക് മടങ്ങും.
Story Highlights : Thrissur DCC secretary attends BJP event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




