Advertisement

‘അടൂർ പ്രകാശും കാട്ടുകളളന്മാരും എന്തിന് വേണ്ടിയാണ് നിരവധി തവണ കാണാനെത്തിയതെന്ന വിവരം സോണിയാ ഗാന്ധിയിൽ നിന്ന് ചോദിച്ചറിയണം’: മന്ത്രി വി ശിവൻകുട്ടി

February 7, 2026
Google News 1 minute Read
v sivankutty on school time change

എന്തിന് വേണ്ടിയാണ് അടൂർ പ്രകാശും കാട്ടുകളളന്മാരും നിരവധി തവണ കാണാനെത്തിയതെന്ന വിവരം സോണിയാ ഗാന്ധിയിൽ നിന്ന് ചോദിച്ചറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രതികൾ രണ്ട് തവണ പോയി കണ്ടിട്ടുണ്ട്. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശ് എം പിയുടേത്. സമ്മാനങ്ങൾ കൈമാറിയതടക്കമുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇത്രയധികം സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ എന്തിനാണ് പ്രതികൾ എത്തിയതെന്ന് അദ്ദേഹം ചോദിച്ചു. രണ്ടുവട്ടം ഈ കാട്ടു കള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ എത്തി. ഈ അവസരത്തിൽ അടൂർ പ്രകാശും ഒപ്പമുണ്ടായിരുന്നു. വാസവൻ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെ, യുഡിഎഫിന്റെ കൺവീനർ സ്ഥാനത്ത് നിന്നുള്ള രാജി അടൂർ പ്രകാശിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോയെന്ന് മന്ത്രി ചോദിച്ചു.

ദേവസ്വം മന്ത്രിയായിപ്പോയത് കൊണ്ടാണ് വി എൻ വാസവൻ രാജി വെക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല കേസിൽ ഹൈക്കോടതി പറഞ്ഞിട്ട് പോലും ബോധ്യപ്പെടാത്ത ഒരാളെ കേരളത്തിലുള്ളൂ എന്നും അത് പ്രതിപക്ഷ നേതാവാണെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.

Story Highlights : v sivankutty on adoor prakash sit questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here