Advertisement

സംസ്ഥാനത്ത് സ്പാ ലൈസൻസ് ദുരുപയോഗം ചെയ്യുന്നു; അനധികൃത സ്പാകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശ; ഇന്റലിജൻസ് റിപ്പോർട്ട്

February 8, 2026
Google News 2 minutes Read
police

സംസ്ഥാനത്ത് സ്പാ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം. പലയിടത്തും ഡോക്ടേഴ്സും, അംഗീകൃത മസാജർമാരുമില്ല. അനധികൃത സ്പാകളിൽ ചിലത് പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും റിപ്പോർട്ടുണ്ട്. കൂണുകൾ പോലെ സ്പാകൾ വരുന്നതിന് പിന്നിൽ ക്രമക്കേട് എന്നാണ് റിപ്പോർട്ട്.

കൊച്ചിയിൽ 500ൽ അധികം സ്പാകൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരത്ത് 200ഓളം സ്പാകൾ. മിക്ക സ്പായും തദ്ദേശ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ചില സ്പാകളിൽ ഗുണ്ടകളുടെ നിരന്തര സാന്നിധ്യമുണ്ട്. സ്പാകളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണമെന്നും നിയമപരമായ മാറ്റങ്ങൾ വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്ത് ചർച്ചകൾ‌ നടന്നിരുന്നു.

Read Also: ശബരിമല സ്വര്‍ണക്കൊളള: കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്.ഐ.ടി

2013 മുതലാണ് സ്പാകൾ സംബന്ധിച്ച് ഗുരുതര വിവരങ്ങൾ ലഭിക്കുന്നത്. സ്പാകളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ വേണമെന്ന് അന്ന് പൊലീസ് തലപ്പത്തുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ തിരുവല്ലയിലെ സംഭവത്തിന് പിന്നലെയാണ് സംസ്ഥാന പൊലീസ് വിഭാഗത്തിന്റെ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Story Highlights : Intelligence reported that spa licenses are being misused in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here