സന്തോഷ്ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് നിരാശ
സന്തോഷ്ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് തോൽവി. ഇനി എട്ടാം കിരീടത്തിനായി കേരളം ഇനിയും കാത്തിരിക്കണം. എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസിന്റെ കീരീടനേട്ടം.സർവീസസിന്റെ എട്ടാം കിരീടമാണിത്. എക്സ്ട്രാ ടൈമിലാണ് സർവീസസിന്റെ വിജയഗോൾ. അഭിഷേക് പവാർ ആണ് 109-ാം മിനിറ്റിൽ ഗോൾ നേടിയത്. കഴിഞ്ഞ തവണ ഫൈനലിൽ ബംഗാളിനോടും കേരളം തോറ്റിരുന്നു. ഇത് രണ്ടാം തവണയാണ് കേരളവും സർവീസസും ഫൈനലിൽ മുഖാമുഖമെത്തുന്നത്.നിശ്ചിത സമയത്ത് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുടീമുകൾക്കും ലക്ഷ്യം കാണാനായിരുന്നില്ല. മിനിറ്റുകൾ ബാക്കി നിൽക്കെ കേരളത്തിന്റെ ഒ എം ആസിഫിന് പരുക്കേറ്റു.
Story Highlights : Kerala disappointed in Santosh Trophy football final
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



