Advertisement

‘സ്വർണ്ണക്കൊള്ള CPIMനെതിരെ ഉപയോഗിച്ചു; വിഡി സതീശൻ കോ ലീ ബി-ജമാഅത്ത ഇസ്ലാമി സഖ്യത്തിൻ്റെ കോഡിനേറ്റർ’; എംവി ​ഗോവിന്ദൻ

February 8, 2026
Google News 2 minutes Read

ശബരിമല സ്വർണക്കൊള്ളക്കേസ് സിപിഐഎമ്മിനെതിരെ ഉപയോഗിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതികൾക്ക് ജാമ്യം കിട്ടി എന്ന് കരുതി ഈ കേസ് മാഞ്ഞ് പോകില്ലെന്നും. എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ സ്വാധീനം ഉപയോഗിച്ചാണ് സോണിയാ ഗാന്ധിയെ പോറ്റി കണ്ടതെന്ന് എംവി ​ഗോവിന്ദൻ‌ ആരോപിച്ചു.

അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൻ്റെ പശ്ചാത്തലം എല്ലാവർക്കും അറിയാം. അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരതമാണന്ന് പോലും പറയാൻ അടൂർ പ്രകാശ് തയ്യാറായില്ലെന്ന് എംവി ​ഗോവിന്ദൻ‌ പറഞ്ഞു. ആൻ്റോ ആൻ്റണി എങ്ങനെയാണ് രണ്ട് കോടി വാങ്ങിയത്. അത് ആൻ്റോ ആൻ്റണി വ്യക്തമാക്കണം. ഒരു എംപിക്ക് എന്തിനാണ് രണ്ട് കോടി രൂപ. അക്കൗണ്ട് വഴി അല്ല പണം വാങ്ങിയത് എങ്കിൽ അത് കള്ളപ്പണം ആണ്. ഈ പണം എങ്ങനെ ഉപയോഗിച്ചു എന്തിന് വേണ്ടി ഉപയോഗിച്ചു രേഖാ മൂലം മറുപടി പറയണമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

Read Also: ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്, SIT ചോദ്യം ചെയ്‌തേക്കും

ജമാത്ത ഇസ്ലാമി കൂട്ടുകെട്ട് ശരിയാണെന്ന് സതീശൻ പറയുന്നു, ഇതിൽ ലീഗിൻ്റെ നിലപാട് എന്താണ് അത് ലീഗ് വ്യക്തമാക്കണമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. കോ ലി ബീ ജമാത്ത ഇസ്ലാമി സഖ്യത്തിൻ്റെ കോഡിനേറ്റർ ആണ് വിഡി സതീശൻ. വർഗീയ ശക്തികളെ പരാജയപ്പെടുത്താൻ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Story Highlights : MV Govindan says Sabarimala gold theft case was used against CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here