Advertisement

‘ബേപ്പൂരിൽ പി വി അൻവർ പരാജയപ്പെടും, മുഹമ്മദ് റിയാസിന് വിജയസാധ്യത കൂടുതൽ, മണ്ഡലത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്’; ജോയ് മാത്യു

February 8, 2026
Google News 2 minutes Read

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന് നടൻ ജോയ് മാത്യു. ബേപ്പൂരിൽ പി വി അൻവർ പരാജയപ്പെടും. ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി ഉണ്ടാകും. മത്സരിക്കാൻ നിലവിൽ ആരും ബന്ധപ്പെട്ടിട്ടില്ല. കോൺഗ്രസിന് പിന്തുണ നൽകും. യുഡിഎഫ് ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കുമെന്നും ജോയ് മാത്യു 24നോട് പറഞ്ഞു.

110 സീറ്റ് നേടുമെന്നത് മുഖ്യമന്ത്രിയുടെ പ്രതീക്ഷ മാത്രം. കേരളത്തിൽ പൊതുവെ ഭരണവിരുദ്ധ വികാരം പ്രകടമാണ്. എൽഡിഎഫ് ഇത്തവണ വിജയിക്കില്ല. ഈ ഗവൺമെന്റ് പരാജയം. എന്നാൽ യുഡിഎഫ് പദ്ധതികൾ, നിലപാടുകൾ എല്ലാം നല്ലതാണ്. അത് ജനം സ്വീകരിക്കും. യുഡിഎഫ് അനുകൂല തരംഗമാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി.

ബേപ്പൂരിൽ പി വി അൻവർ പരാജയപ്പെടും, മുഹമ്മദ് റിയാസിന് വിജയ സാധ്യത കൂടുതൽ. റിയാസ് മണ്ഡലത്തിൽ വികസന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇടതിന് അടിത്തറയുള്ള മണ്ഡലമാണ് ബേപ്പൂർ. അൻവർ അവിടെ പുതിയ ആളാണ്. അൻവർ ചോദിച്ചു വാങ്ങിയ മണ്ഡലമാണിത്. അദ്ദേഹം അവിടെ സ്വീകാര്യനല്ലെന്നും ജോയ് മാത്യു കൂട്ടിച്ചെർത്തു.

Story Highlights : pv anvar cant win in beypore says joy mathew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here