Advertisement

‘നരേന്ദ്ര മോദി സർക്കാർ യുഎസ് ബഹുരാഷ്ട്ര കമ്പനികൾക്ക് മുമ്പിൽ കീഴടങ്ങി’; വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച

February 8, 2026
Google News 1 minute Read

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച. നരേന്ദ്ര മോദി സർക്കാർ യുഎസ് ബഹുരാഷ്ട്ര കമ്പനികൾക്ക് മുമ്പിൽ പൂർണ്ണമായി കീഴടങ്ങിയെന്ന് സംയുക്ത പ്രസ്താവന. കർഷകരെ വഞ്ചിച്ച വാണിജ്യ വ്യവസായ മന്ത്രി രാജിവെക്കണമെന്നും എസ് കെ എം ആവശ്യപ്പെട്ടു. ഇടക്കാല കരാറിനുള്ള ചട്ടക്കൂട് അനുസരിച്ച്, താരിഫ് ഇതര തടസ്സങ്ങൾ കുറക്കുമെന്നത്,അമേരിക്കയിൽ നിന്നുള്ള പാൽ ഇറക്കുമതിയെ സഹായിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 12ന് രാജ്യമൊട്ടാകെ വൻതോതിലുള്ള പ്രതിഷേധങ്ങൾ നടത്താൻ സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്തു. കൃഷി, ക്ഷീര മേഖലകളെ കരാറിൽനിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം നൽകി വാണിജ്യമന്ത്രി വഞ്ചിച്ചുവെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.

ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തിയാണെന്നാണ് കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെ വിശദീകരണം.

Story Highlights : Samyukt Kisan Morcha against India-US trade deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here