Advertisement

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

February 8, 2026
Google News 2 minutes Read

സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു സർക്കാർ ഉത്തരവുമിറക്കി.

ഫെബ്രുവരി 2 നു പൊതുഭരണ വകുപ്പ് ഇറക്കിയ ഈ ഉത്തരവ് കണ്ടാൽ സാധാരണക്കാരുടെ കണ്ണ് തള്ളും. ഒക്ടോബറിൽ 2,06,385, നവംബറിൽ 1,97,286, ഡിസംബർ മാസം 2,01,763. അങ്ങനെ ആകെ മൂന്നു മാസം ചായ കുടിക്കാൻ 6,05,434 രൂപ. ചീഫ് സെക്രട്ടറിയുടെയും മറ്റു വകുപ്പ് സെക്രട്ടറിമാരുടെയും മൂന്നു മാസത്തെ ചായ കുടി ചിലവാണ് ഈ കണക്ക്. ‌

Read Also: പന്തളത്ത് പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്ന കേസ്; തമിഴ്നാട് സ്വദേശികളായ പ്രതികൾ പിടിയിൽ

മറ്റു കാര്യങ്ങൾക്കുള്ള തുക എന്ന ശീർശകത്തിൽ തുക അനുവദിച്ചു. ഉത്തരവുമിറക്കി. സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫീ ഹൗസിനാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന സർക്കാർ വിശദീകരണത്തിനിടെ പുറത്തിറങ്ങിയ ഈ ഉത്തരവ് ഇതിനോടകം ചർച്ചയായിട്ടുണ്ട്.

Story Highlights : Six lakh rupees for tea reception at the Secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here