Advertisement

രാജസ്ഥാനിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

February 8, 2026
Google News 1 minute Read

രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് മരണം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. അഞ്ച് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജ്ജിതം. റസ്റ്റോറന്റ് പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടമാണ് തകർന്നുവീണത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സംഭവം നടന്നുടനെ പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

കെട്ടിടം തകർന്നു വീണപ്പോൾ റെസ്റ്റോറന്റിൽ നിരവധിപേരും ജീവനക്കാരും ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരമെന്ന് പോലീസും പറയുന്നുണ്ട്.”നടന്നത് വലിയ അപകടമാണ്. ഇതുവരെ രണ്ട് മരണങ്ങൾ ഉണ്ടായതായും ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. തകർച്ചയുടെ കാരണം അന്വേഷിച്ചുവരികയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്” മന്ത്രി മദൻ ദിലാവർ പറഞ്ഞു

കെട്ടിടം തകർന്നതിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിന്ഖെ പഴക്കം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ബിൽഡിങ്ങിന് ആവശ്യമായ ഫിറ്റ്നെസ് രേഖകളും മറ്റും ഉണ്ടായിരുന്നോയെന്നും പരിശോധിക്കേണ്ടതുണ്ട്.

Story Highlights : Three-storey building collapses in Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here