Advertisement

ലാൻഡ് റോവറിന് പ്ലാന്റ് ഒരുങ്ങി; ചെന്നൈയിൽ നിന്ന് ആദ്യ വാഹനം പുറത്തിറക്കി മുഖ്യമന്ത്രി സ്റ്റാലിൻ

February 9, 2026
Google News 1 minute Read

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന്റെ ചെന്നൈ പ്ലാന്റിൽ നിന്ന് ആദ്യ വാഹനം പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പനാപക്കം അസംബ്ലി പ്ലാന്റിൽനിന്ന് വാഹനം പുറത്തിറക്കിയത്. പ്ലാന്റിലെ ആദ്യ മോഡലായി റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. ‌ ജാഗ്വാർ ലാൻഡ് റോവറിന് ഇതോടെ സ്വന്തമായി ഇന്ത്യയിൽ ഒരു അസംബ്ലി പ്ലാന്റ് യാഥാർഥ്യമായിരിക്കുകയാണ്.

2024ലാണ് കമ്പനി ചെന്നൈയിൽ പ്ലാന്റ് പ്രഖ്യാപിച്ചത്. 2.5 ലക്ഷം യുണിറ്റ് വാഹനം നിർമിക്കാൻ കഴിയുന്നതാണ് പ്ലാന്റ്. നിലവിൽ, ജെ‌എൽ‌ആർ വാഹനങ്ങൾ മഹാരാഷ്ട്രയിലെ ടാറ്റയുടെ പൂനെ പ്ലാന്റിലാണ് അസംബിൾ ചെയ്യുന്നത്. ഇവ സി‌കെ‌ഡി കിറ്റുകളായി രാജ്യത്തേക്ക് എത്തുന്നത്. റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്, റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ, ഡിസ്‌കവറി സ്‌പോർട് എന്നിവയാണ് ഇവിടെ അസംബിൾ ചെയ്യുന്നത്. നിലവിൽ, ഡിഫെൻഡർ നിര രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതാണ്.

പൂനെ പ്ലാന്റിലെ സൗകര്യങ്ങളിലെ പരിമിതികളാണ് ചെന്നൈയിലെ പുതിയ പ്ലാന്റിൽ ജെഎൽആർ വാഹനങ്ങളുടെ അസംബിൾ ആരംഭിക്കാനുള്ള നീക്കത്തിന് പ്രധാന കാരണം. ചെന്നൈയിൽ സ്വന്തമായി അസംബ്ലി പ്ലാന്റ് എത്തുന്നതോടെ ആഭ്യന്തര വിപണിയിൽ കൂടുതൽ സജീവമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജാഗ്വാർ ലാൻഡ് റോവർ. ഹ്യുണ്ടായ്, റെനോ, നിസ്സാൻ, ബിഎംഡബ്ല്യു, വിൻഫാസ്റ്റ് എന്നിവരാണ് സംസ്ഥാനത്ത് കാറുകൾ നിർമിക്കുന്ന മറ്റു കമ്പനികൾ.

Story Highlights : Tata Motors-Jaguar Land Rover manufacturing plant in Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here