114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചേക്കും
പ്രതിരോധ മേഖലയിൽ ഏറ്റവും വലിയ കരാറിൽ ഏർപ്പെടാണ് ഇന്ത്യ ഒരുങ്ങുന്നത്.114 റഫാൽയുദ്ധവിമാനങ്ങൾ 3.25 ലക്ഷം കോടി രൂപയ്ക്ക് ആണ് വാങ്ങാൻ തീരുമാനം. കരാറിന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അധ്യക്ഷനായ സമിതി ഈയാഴ്ച അനുമതി നൽകുമെന്നാണ് വിവരം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ മാസം 17ന് ഇന്ത്യ സന്ദർശിക്കുന്നതിനു മുൻപായിത്തന്നെ യുദ്ധവിമാനം വാങ്ങാനുള്ള അന്തിമ അനുമതി നൽകും എന്നാണ് വിവരം.
18 ഓളം യുദ്ധവിമാനങ്ങൾ പൂർണമായി നിർമ്മിച്ച് ഫ്രാൻസ് ഇന്ത്യക്ക് കൈമാറും. ബാക്കിയുള്ള ഭൂരിപക്ഷം യുദ്ധവിമാനങ്ങളുടെ 60% നിർമ്മാണം ഇന്ത്യയിൽ ആയിരിക്കും നടക്കുക. ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത് റഫാൽ യുദ്ധ വിമാനങ്ങളുടെ പുതിയ F 4 പതിപ്പാണ്. ഒരേ സമയം വ്യോമാക്രമണം, പ്രതിരോധം, നിരീക്ഷണം, ആണവായുധ വിന്യാസം തുടങ്ങിയ ഒന്നിലധികം ദൗത്യങ്ങൾ നിർവഹിക്കാൻ ഈ യുദ്ധവിമാനത്തിന് സാധിക്കും.സാറ്റ്ലൈറ്റ് ആശയവിനിമയ ലിങ്കുകൾ,സോഫ്റ്റ്വെയർ അധിഷ്ഠിത റേഡിയോകൾ എന്നിവ വഴി മറ്റ് വിമാനങ്ങളുമായും കമാൻഡ് നെറ്റ്വർക്കുകളുമായും തത്സമയം വിവരങ്ങൾ പങ്കുവെക്കാൻ കഴിയുമെന്നതും ഈ യുദ്ധവിമാനങ്ങളുടെ മറ്റൊരു സവിശേഷതയാണ്.
Story Highlights : Defence Ministry likely to approve deal to buy 114 Rafale fighter jets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here


