Advertisement

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസ്; മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവ് ശിക്ഷ

February 10, 2026
Google News 2 minutes Read
adani

അദാനി ഗ്രൂപ്പിനെതിരായി തെറ്റായതും അപകീർത്തികരമായതുമായ പ്രസ്താവനകൾ നടത്തിയതിന് മാധ്യമപ്രവർത്തകൻ രവി നായർക്ക് തടവ് ശിക്ഷ. അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ ഗാന്ധിനഗറിലെ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു വർഷം തടവും പിഴയും ശിക്ഷ. കമ്പനിയുടെ വിശ്വാസ്യത തകർക്കാനായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്നതായിരുന്നു അദാനിയുടെ വാദം.

അപകീർത്തികരവുമായ പ്രസ്താവനകൾ അടങ്ങിയ ട്വീറ്റുകളുടെ ഒരു പരമ്പര രവി നായർ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) സമർപ്പിച്ച പരാതിയെ തുടർന്നാണ് കേസ്.

രവി നായരുടെ പ്രസ്താവന പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും കണ്ണിൽ കമ്പനിയുടെ വിശ്വാസ്യതയെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

Story Highlights : Journalist Ravi Nair Fined, Given One-Year Jail Term In Adani Defamation Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here