കൊല്ലത്തെ തീ തുപ്പുന്ന കാർ കണ്ടെത്തി MVD; വാഹനത്തിന്റെ രജിസ്ട്രേഷൻ 2 വർഷത്തേക്ക് റദ്ദ് ചെയ്യും
കൊല്ലം കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്. കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് . പളളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെതാണ് വാഹനം. ഈ കാറിന്റെ രജിസ്‌ട്രേഷന്‍ 2 വർഷത്തേയ്ക്ക് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എൻഫോഴ്സ്മെൻറ് RTO ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്. മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനം സംഘം കണ്ടെത്തിയത്.
വാഹനം രൂപമാറ്റം വരുത്തി പുതിയ നിറം ആക്കണമെന്ന് എംവിഡി ആവശ്യപ്പെട്ടു. 2017 രജിസ്‌ട്രേഷൻ ചെയ്ത വാഹനം, ഇയാൾ വാങ്ങുന്നത് 2024 ലാണ്. വാഹനത്തിനെതിരെ 11 പിഴ ചുമത്തിയിട്ടുണ്ട് അതിൽ 4 എണ്ണം അടച്ചു. വാഹനം നിലവിൽ ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.
ഇയാളുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു.സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ എംവിഡി അന്വേഷണം ആരംഭിക്കുകയായിരുന്നു . കഴിഞ്ഞ ദിവസം കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിച്ച കാറാണ് നിരത്തില്‍ തീ തുപ്പി ഓടിയത്. വലിയ രീതിയില്‍ തീ തുപ്പുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഈ കാര്‍ കനത്ത ശബ്ദത്തോടെയാണ് നിരത്തില്‍ ഓടിയിരുന്നത്. സംഭവത്തിന് പിന്നാലെ എംവിഡിക്കെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായത്.
Story Highlights : MVD finds fire spitting vehicle that caused panic in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




