‘അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർത്ഥ ജനാധിപത്യം,മാർക്സിസത്തിന് മുന്നോട്ടുപോകാനുള്ള ഏക വഴി ഇതാണ്’; സച്ചിദാനന്ദൻ
തുടർ ഭരണത്തിനെതിരെയുള്ള പ്രതികരണം കടുപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സച്ചിദാനന്ദൻ. തന്നെ വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഡ സ്വർഗ്ഗത്തിൽ ജീവിക്കുന്നവർ. ഫാസിസത്തിനെതിരെ കാലങ്ങൾക്ക് മുമ്പേ നിലപാടെടുത്ത ആളാണ് താൻ. തന്നെ വിമർശിക്കുന്നവർക്ക് ഇതൊന്നും അറിയില്ല.
സൈബർ ലോകത്തെ വിഡ്ഢികൾ തന്റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ല.അവർ എന്നെ വായിച്ചിട്ടില്ല, എന്‍റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല.അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ വിശദമാക്കിയാണ് കുറിപ്പ്. ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല.സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാന്ദന്‍റെ കുറിപ്പില്‍ പറയുന്നു.
അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർത്ഥ ജനാധിപത്യം.മാർക്സിസത്തിനു മുന്നോട്ടുപോകാനുള്ള ഏക വഴി ഇതാണ്.ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം അല്ലാതെ ഉപരി മധ്യ വർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുക ആവരുത്.ആധുനിക മാർക്സിസ്റ്റ് ചിന്തകൻ ജാക്ക്വേസ് റൺസിയറിനെ ഉദ്ധരിച്ചാണ് എഫ് ബി പോസ്റ്റ്.
Story Highlights : sachidanandan fb post on criticism against ldf goverment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




