വാഹനം കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കം; നഗരൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍
തിരുവനന്തപുരം നഗരൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസും – ഡിവൈഎഫ്‌ഐയും നേര്‍ക്കുനേര്‍. നിയമലംഘനത്തിന് ആലങ്കോട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വാഹനം നഗരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനം ഇറക്കാന്‍ വന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളും -സ്റ്റേഷന് പുറത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കം ഉണ്ടായത്. (DYFI-youth congress conflict in front of Nagaroor police station)
പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തെറിവിളിച്ച് പ്രകോപിപ്പിച്ചു എന്നാണ് പരാതി. ഒരു വര്‍ഷം മുമ്പ് സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. ഇതില്‍ പങ്കാളികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് സ്റ്റേഷന് മുന്നിലെത്തിയത്.
Read Also: കേരളാ കോണ്‍ഗ്രസ് എമ്മില്‍ മേല്‍ക്കോയ്മ തര്‍ക്കമോ? കരുത്തനാകുന്ന റോഷി അഗസ്റ്റിന്‍
പോരിന് ഇരുകൂട്ടരും വെല്ലുവിളിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയും, ആറ്റിങ്ങല്‍ ഡിവൈഎസ്പിയും സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആവശ്യം.
Story Highlights : DYFI-youth congress conflict in front of Nagaroor police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




