റമദാനില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിക്കില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം; കടകളില്‍ അമിതവില ഈടാക്കല്‍ തടയാന്‍ പരിശോധന
റമദാനില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിക്കില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അമിതവില ഈടാക്കാതിരിക്കാന്‍ കടകളില്‍ പരിശോധനശക്തമാക്കുമെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു. (prices of essential goods will not increase during Ramadan in UAE)
അരി, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, മുട്ട, ഗോതമ്പ് ബ്രഡ് അടക്കം ഒന്‍പത് അവശ്യസാധനങ്ങളുടെ വില സാമ്പത്തിക മന്ത്രാലയം നേരിട്ട് നിരീക്ഷിക്കും. അമിത വില ഈടാക്കാന്‍ അനുവധിക്കില്ലെന്നാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഓരോ ദിവസവും കടകളില്‍ പ്രത്യേക സംഘങ്ങള്‍ പരിശോധന നടക്കും. വിലയില്‍ മാറ്റം കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകും. ഉപഭോക്താക്കള്‍ക്കും നേരിട്ട് പരാതി നല്‍കാം.
Read Also: കേരളാ കോണ്‍ഗ്രസ് എമ്മില്‍ മേല്‍ക്കോയ്മ തര്‍ക്കമോ? കരുത്തനാകുന്ന റോഷി അഗസ്റ്റിന്‍
കഴിഞ്ഞ വര്‍ഷം സാമ്പത്തിക മന്ത്രാലയം പ്രൈസിങ് പോളിസി നടപ്പിലാക്കിയിരുന്നു. ഇതനുസരിച്ച് മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല. മാത്രമല്ല ഒരു തവണ വില വര്‍ധിപ്പിച്ചാല്‍ പിന്നീട് ആറ് മാസം കഴിഞ്ഞാല്‍ മാത്രമേ വിലകൂട്ടാന്‍ പാടുള്ളൂ. വിലവിരങ്ങള്‍ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. പ്ലാറ്റ്‌ഫോം വഴിയോ ടോള്‍ഫ്രീ നമ്പര്‍ വഴിയോ പരാതികള്‍ നല്‍കാനാകും. ബില്ലുകള്‍ വാങ്ങുന്നത് പതിവാക്കണമെന്നും പഴയ ബില്ലുമായി താരതമ്യം ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.
Story Highlights : prices of essential goods will not increase during Ramadan in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




