മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി
വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ ഷാഫി പറമ്പില്‍ സംസാരിക്കാത്തതിനെച്ചൊല്ലി മല്‍പ്പിടുത്തം. സംസാരിക്കാതെ മടങ്ങാനൊരുങ്ങിയ ഷാഫിയെ നേതാക്കള്‍ തടഞ്ഞു. പിന്നീട് കുറ്റ്യാടി സീറ്റില്‍ ജയമുറപ്പെന്ന് പ്രഖ്യാപിച്ചാണ് ഷാഫി പറമ്പില്‍ മടങ്ങിയത്. കാര്യമായ വിവാദങ്ങളില്ലാതെ കടന്നുപോയ യാത്രയുടെ ശോഭ കെടുത്തുന്നതായിരുന്നു ഷാഫിയുടെ ഇന്നത്തെ മൗനം. (row over shafi parambil’s silence in vd satheesan’s puthuyuga yathra)
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കോഴിക്കോട് ഡിസിസിയുടെ പ്രമുഖ നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ഷാഫിയുടെ മൗനം മല്‍പ്പിടുത്തത്തിന് വരെ കാരണമായത്. ഷാഫിയെ സംസാരിക്കാനായി വിളിച്ച ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കട്ടേ എന്ന നിലപാടാണ് ഷാഫി സ്വീകരിച്ചത്. എന്നാല്‍ സംസാരിക്കാതെ ഷാഫി പോകാനിറങ്ങിയപ്പോള്‍ ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെ ഷാഫിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. താന്‍ സംസാരിക്കാനില്ലെന്ന് ഷാഫി അവരോട് രൂക്ഷമായി പ്രതികരിച്ചതോടെ വിവാദം കനത്തു. നേതാക്കളുടെ നിര്‍ബന്ധം കൂടിയതോടെ കുറ്റ്യാടി സീറ്റില്‍ ജയമുറപ്പെന്ന ഒറ്റവരിയില്‍ പ്രതികരണം ഒതുക്കി ഷാഫി മടങ്ങുകയായിരുന്നു.
Read Also: ആഗോള അയ്യപ്പ സംഗമം, സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രം; മന്ത്രി വി എൻ വാസവൻ
കോണ്‍ഗ്രസില്‍ വലിയ ആരാധകരും സ്വാധീനവുമുള്ള യുവ നേതാവും എംപിയുമാണ് ഷാഫി പറമ്പില്‍. ഷാഫി വേദിയിലേക്ക് വന്നപ്പോള്‍ കാണികള്‍ വലിയ കരഘോഷമുയര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാലാണ് ഷാഫി സംസാരിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വാശി പിടിച്ചത്. സംഭവത്തിന്റെ വിഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
Story Highlights : row over shafi parambil’s silence in vd satheesan’s puthuyuga yathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




