Advertisement

തൊഴിലിടങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി സൗദി; തുല്യ അവസരമുറപ്പാക്കാന്‍ പ്രത്യേക വകുപ്പ് വരും

February 11, 2026
Google News 3 minutes Read
Saudi Arabia takes decisive step to end discrimination in workplaces

സൗദി അറേബ്യയിലെ തൊഴിലിടങ്ങളില്‍ വിവേചനം അവസാനിപ്പിക്കാന്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിര്‍ണ്ണായക നീക്കം നടത്തുന്നു. തിന്റെ ഭാഗമായി തുല്യ അവസരങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേക വകുപ്പ് മന്ത്രാലയത്തിന് കീഴില്‍ നിലവില്‍ വരും. തൊഴില്‍ വിപണിയിലെ വിവേചനങ്ങള്‍ കണ്ടെത്താനും അവ പരിഹരിക്കാനുമുള്ള വിപുലമായ അധികാരങ്ങളാണ് ഈ വകുപ്പിന് നല്‍കുന്നത്. (Saudi Arabia takes decisive step to end discrimination in workplaces)

സൗദി തൊഴില്‍ വിപണിയില്‍ കൂടുതല്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്ന പുതിയ നയത്തിനാണ് മാനവ വിഭവശേഷി മന്ത്രാലയം തുടക്കമിടുന്നത്. തൊഴില്‍ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വംശം, നിറം, ലിംഗഭേദം, പ്രായം, ഭിന്നശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് പൂര്‍ണ്ണമായും തടയുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. പുതുതായി രൂപീകരിക്കുന്ന വകുപ്പ് ഇതിനായുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും നിലവിലുള്ള പദ്ധതികള്‍ വിലയിരുത്തുകയും ചെയ്യും. നിറം, ഭാഷ, അല്ലെങ്കില്‍ കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ എന്നിവയുടെ പേരില്‍ ഉദ്യോഗാര്‍ത്ഥികളെ മാറ്റിനിര്‍ത്തുന്നത് വിവേചനമായി കണക്കാക്കും.

Read Also: സൗദിയില്‍ ബിനാമി ബിസിനസ് ഇടപാട് നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി; ശിക്ഷിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരും

അതേസമയം, ഒരു പ്രത്യേക ജോലിക്കാവശ്യമായ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള മുന്‍ഗണനകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍, തൊഴിലവസരങ്ങള്‍ കുറഞ്ഞ ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ജോലി ഉറപ്പാക്കാന്‍ പ്രത്യേക പഠനങ്ങള്‍ വകുപ്പ് നടത്തും. തൊഴില്‍ സ്ഥലങ്ങളിലെ വിവേചനങ്ങള്‍ കണ്ടെത്താന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പരാതികള്‍ സമര്‍പ്പിക്കാന്‍ കൃത്യമായ സംവിധാനം ഒരുക്കുന്നതിനൊപ്പം, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും പുതിയ വകുപ്പിന് അധികാരമുണ്ടാകും. ഗവണ്‍മെന്റ് സര്‍വീസിലും സ്വകാര്യ മേഖലയിലും ഒരുപോലെ ഈ നയം ബാധകമായിരിക്കും.

Story Highlights : Saudi Arabia takes decisive step to end discrimination in workplaces

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here