Advertisement

ആഗോള അയ്യപ്പ സംഗമം, സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രം; മന്ത്രി വി എൻ വാസവൻ

February 11, 2026
Google News 1 minute Read

ആഗോള അയ്യപ്പ സംഗമം, സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്ര,മെന്ന് മന്ത്രി വി എൻ വാസവൻ. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡ്. അയ്യപ്പസംമം കാരണമാണ് സ്വർണ്ണക്കൊള്ള പുറത്ത് വന്നത്.

അയ്യപ്പസംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫ് ആണ്. ശബരിമല സ്വർണ്ണക്കൊള്ള യുഡിഎഫിന് ബൂമറാങ് ആയി. ആഗോള അയ്യപ്പ സംഗമം പൊളിക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി വെളിപെടുത്തൽ നടത്തിയത്. എന്നാൽ ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു. പണ്ട് ചെയ്തതെല്ലാം വെളിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വി എൻ വാസവൻ പരിഹസിച്ചു.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി എന്നുകരുതി കേസ് ഇല്ലാതാകുന്നില്ല. എസ്ഐടി അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ നടപടികളിലേക്ക് നടക്കുകയാണ്. അന്വേഷണ റിപ്പോർട്ട്‌ പുറത്തുവരുമ്പോൾ പോറ്റിയെ കേറ്റിയെ എന്ന് പാടിയവർക്ക് തിരിച്ചു പാടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : v n vasavan about sabarimala gold theft case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here