നിയമസഭാ തിരഞ്ഞെടുപ്പ്; പ്രചാരണ കമ്മിറ്റിയും പ്രകടനപത്രിക സമിതിയും രൂപീകരിച്ച് കോണ്‍ഗ്രസ്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ കമ്മിറ്റിയും പ്രകടനപത്രിക സമിതിയും രൂപീകരിച്ച് കോണ്‍ഗ്രസ്. രമേശ് ചെന്നിത്തലയാണ് പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷന്‍. പ്രകടനപത്രിക സമിതിയുടെ ചെയര്‍മാനായി ബെന്നി ബെഹനാനെ നിയോഗിച്ചു.
പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലുമാണ്. ഹൈബി ഈഡന്‍, റോഡി എം ജോണ്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് ക്യാംപെയ്ന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
കൊടിക്കുന്നില്‍ സുരേഷാണ് പ്രകടനപത്രിക കമ്മിറ്റിയുടെ സഹചെയര്‍മാന്‍. ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ എന്നിവരാണ് അംഗങ്ങള്‍.
അതേസമയം, ഞായറാഴ്ച കൊച്ചിയില്‍ ചേരാനിരുന്ന കെപിസിസി നേതൃയോഗം മാറ്റിവെച്ചു. യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് കെപിസിസി ഓഫീസില്‍ ചേരും. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് അജണ്ട.
Story Highlights : Assembly elections; Congress forms campaign committee and manifesto committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




