Advertisement

MLA ഹോസ്റ്റൽ നിർമ്മാണം തകൃതി; പണിമുടക്കിലും മുടക്കമില്ലാതെ CPIM നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി

February 12, 2026
Google News 2 minutes Read

പണിമുടക്ക് ബാധകമല്ലാതെ സിപിഐഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഊരാളുങ്കൽ ലേബർ സൊസൈറ്റി കരാർ ഏറ്റെടുത്തിരിക്കുന്ന എംഎൽഎ ഹോസ്റ്റൽ നിർമ്മാണ പ്രവർത്തനമാണ് പണിമുടക്ക് ദിനത്തിലും തകൃതിയായി നടക്കുന്നത്. പതിവ് പോലെ നിർമാണ തൊഴിലാളികൾ എത്തി ജോലികൾ ആരംഭിച്ചു.

പെയിന്റിംഗ്, കോൺക്രീറ്റ്, പൈലിംഗ് ഉൾപ്പെടയുള്ള പണികൾ നടക്കുകയാണ്. സിപിഐഎമ്മും സിഐടിയും ഉൾപ്പെടെ ദേശീയ പണിമുടക്കിനെ അനുകൂലിക്കുമ്പോഴാണ് CPIM നിയന്ത്രണത്തിലുള്ള ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ഇരട്ടത്താപ്പ്. സിപിഐഎം, സിഐടിയു, എഐടിയുസി,സിപിഐ തുടങ്ങിയ ഇടത് അനുകൂല സംഘടനകളാണ് പണിമുടക്കിൽ ചുക്കാൻ പിടിക്കുന്നത്.

അതേസമയം കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിച്ചു. ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വെറും 10.6 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. ആകെ 4,600-ഓളം ജീവനക്കാരുള്ളതിൽ വെറും 491 പേർ മാത്രം ഹാജരായതോടെ സർക്കാർ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്.

വയനാട്, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വാഹനങ്ങൾ തടഞ്ഞും ബാങ്കുകളും കടകമ്പോളങ്ങളും അടപ്പിച്ചുമാണ് സമരാനുകൂലികൾ പ്രതിഷേധിക്കുന്നത്. അതേസമയം, കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്കൂളിൽ അധ്യാപകരെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞത് വലിയ സംഘർഷത്തിന് കാരണമായി.

സ്കൂൾ ഗേറ്റിൽ കൊടി കുത്തി ഉപരോധിച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചതും ഇതിനിടെ ഒരു വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന പരാതിയും കയ്യാങ്കളിയും മേഖലയിൽ കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

Story Highlights : cpims uralungal society works in national strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here