കുനിച്ചുനിര്‍ത്തി കൂമ്പിനിടി, ചവിട്ട്, കയ്യാങ്കളി…; പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞയെച്ചൊല്ലി തുര്‍ക്കി പാര്‍ലമെന്റില്‍ കയ്യാങ്കളി
തുര്‍ക്കി പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ ഏറ്റുമുട്ടി. പുതിയ നീതിന്യായ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെ ആണ് കയ്യാങ്കളി ഉണ്ടായത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. (Fists Fly In Turkey’s Parliament Over Erdogan’s Justice Minister Pick)
പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗന്‍ തന്റെ വിശ്വസ്തനായ അക്കിന്‍ ഗുര്‍ലെക്കിനെ പുതിയ മന്ത്രിയായി നിയമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. ഗുര്‍ലെക്ക് സത്യപ്രതിജ്ഞയ്ക്കായി നീങ്ങിയതോടെ , പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങള്‍ തടയാന്‍ ശ്രമിച്ചു. പിന്നാലെ ഭരണകക്ഷിയായ എകെ പാര്‍ട്ടി അംഗങ്ങള്‍ തിരിച്ചടിച്ചു. ഇതോടെ സഭയില്‍ കൂട്ടത്തല്ല് ആയി. സംഘര്‍ഷം രൂക്ഷമായതോടെ സഭാ നടപടികള്‍ പതിനഞ്ച് മിനിറ്റോട്ടം നിര്‍ത്തിവെച്ചു.
റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ നിരവധി നേതാക്കളുടെ വിചാരണയ്ക്ക് നേതൃത്വം നല്‍കിയത് ഗുര്‍ലെക്ക് ആയിരുന്നു. ഈ വിചാരണകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.ഗുര്‍ലെക്ക് പാര്‍ലമെന്റിലേക്ക് വരുന്നത് തടയാന്‍ പ്രതിപക്ഷം ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
Story Highlights : Fists Fly In Turkey’s Parliament Over Erdogan’s Justice Minister Pick
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




