‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മാറ്റമില്ലാതെ തുടരും’; നിലപാട് വ്യക്തമാക്കി ഗീതാ ഗോപി
ബിജെപി സ്ഥാനാര്‍ഥി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിലപാട് വ്യക്തമാക്കി സിപിഐ നേതാവ് ഗീതാ ഗോപി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ജനങ്ങളോടുള്ള തന്റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരുമെന്ന് ഗീത ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ നിലപാടും രാഷ്ട്രീയവും വ്യക്തമാണെന്നും ഗീത ഗോപി വിശദീകരിച്ചു. നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട സഹോദരങ്ങളെ, ഞാന്‍ സിപിഐ എന്ന പ്രസ്ഥാനത്തില്‍ വളര്‍ന്ന ഒരാളാണ്. കഴിഞ്ഞ 30 വര്‍ഷം ഈ പ്രസ്ഥാനത്തിന്റെ ആശയത്തിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തി ആണ്. തോല്‍വിയില്ലാതെ ശക്തമായ പിന്തുണയോടെ എന്നെ നിയമസഭയിലും ഈ പ്രസ്ഥാനം എത്തിച്ചു. കഴിഞ്ഞ 10 വര്‍ഷം നാട്ടികയുടെ പ്രതിനിധി ആയി കമ്മ്യൂണിസ്റ്റ് ഇടതുപക്ഷം എന്നെ നിയമസഭയില്‍ പറഞ്ഞയച്ചു. പദവി അല്ല ഒരു രാഷ്ട്രീയ വിശ്വാസമാണ് എനിക്കുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് തൊഴിലാളികളുടെ വേദന മനസിലാക്കി ജനജീവിതത്തിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയമാണ് സിപിഐ. ഇടതുപക്ഷം ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റുന്നു. എന്റെ നിലപാട് വ്യക്തമാണ്. രാഷ്ട്രീയം വ്യക്തമാണ്. ജനങ്ങളോടുള്ള എന്റെ പ്രതിബദ്ധത കമ്മ്യൂണിസ്റ്റ് ഇടതുപക്ഷം തന്നെ ആണ്. പാര്‍ലിമെന്ററി സംവിധാനം എന്നെ പഠിപ്പിച്ച ജനങ്ങളോടുള്ള എന്റെ പ്രതിബദ്ധത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ മാറ്റമില്ലാതെ തുടരും. എന്ന് – സഖാവ് ഗീതാ ഗോപി
Story Highlights : Geetha Gopi clarifies her stance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




