Advertisement

പഞ്ചാബിലും ഓപ്പറേഷന്‍ താമര? എന്ത് വ്യവസ്ഥയും അംഗീകരിക്കാമെന്ന് പറഞ്ഞ് ബിജെപി തന്നെ സമീപിച്ചതായി ആം ആദ്മി എംഎല്‍എ

February 12, 2026
Google News 2 minutes Read
Operation Lotus Returns? Punjab AAP MLA Alleges Outreach

പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി സീറ്റ് വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവും സഗ്രൂര്‍ എംഎല്‍എയുമായ നരീന്ദര്‍ കൗര്‍ ഭാഗജ് ആണ് രംഗത്തെത്തിയത്. (Operation Lotus Returns? Punjab AAP MLA Alleges Outreach)

2027ലാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തുവെന്നും തന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുമെന്ന് പറഞ്ഞെന്നുമാണ് നരീന്ദര്‍ കൗറിന്റെ ആരോപണം. ഇത്തരം വാഗ്ദാനങ്ങള്‍ ഒന്നും തന്നെ ബാധിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലും സമാന രീതിയില്‍ ആം ആദ്മി എംഎല്‍എമാരെ വിലക്കെടുക്കാന്‍ ശ്രമം നടന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.

Story Highlights : Operation Lotus Returns? Punjab AAP MLA Alleges Outreach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here