വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം; സംഭവം സേലത്ത്; മരണകാരണം നിര്‍ജലീകരണമെന്ന് സൂചന
വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം. സേലത്തെ റാലിയില്‍ പങ്കെടുത്ത ഒരാള്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജാണ് മരിച്ചത്. നിര്‍ജലീകരണമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ പാര്‍ട്ടി അവഗണിക്കില്ലെന്ന് ടിവികെ അറിയിച്ചു. (Man dies of heatstroke at Vijay’s rally in Tamil Nadu’s Salem)
സെപ്റ്റംബറില്‍ ഉണ്ടായ കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവി കെയുടെ റാലികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നാലു മാസങ്ങള്‍ക്കിപ്പുറം അഞ്ചു ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് സേലത്ത് നടത്തിയ പൊതുസമ്മേളനത്തിനിടെണ് ഒരാള്‍ മരിച്ചത്. മഹാരാഷ്ട്ര സ്വദേശി സൂരജാണ് മരിച്ചത്. ഇയാള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
മൂന്നു മണിക്കൂറോളം വെയിലത്ത് നിന്നതിനാല്‍ നിര്‍ജലീകരണം ഉണ്ടായതാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം 5000 പേര്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ 7000 പേര്‍ പങ്കെടുത്തതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ടിവികെ, മരിച്ചയാളെ പാര്‍ട്ടി അവഗണിക്കില്ലന്നും വ്യക്തമാക്കി. സെപ്റ്റംബറില്‍ ഉണ്ടായ കരൂര്‍ ദുരന്തത്തില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Story Highlights : Man dies of heatstroke at Vijay’s rally in Tamil Nadu’s Salem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




