Advertisement

ശബരിമല സ്വർണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും

February 13, 2026
Google News 2 minutes Read
sabarimala

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്നും സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും. ലീഗൽ മെട്രോളജിയിലെ വിദഗ്ധരുടെ സഹായത്തോടെ ആണ് സാമ്പിൾ ശേഖരിക്കുന്നത്. ഇന്നലെ ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളും, ദ്വാരപാലക ശിൽപ പാളികളും ഇളക്കിയെടുത്തു പരിശോധിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ എസ്ഐടി പരിശോധന തുടങ്ങിയത്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന.

ഉച്ചയ്ക്ക് 12 മണിയോടെ പമ്പയിൽ എത്തിയ എസ്പി എസ് ശശിധരനും സംഘവും രണ്ടുമണിയോടെ സന്നിധാനത്ത് എത്തി. പിന്നാലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. കുംഭമാസ പൂജകൾക്കായി ശബരിമല നട അഞ്ചുമണിക്ക് തുറന്നതോടെ അന്വേഷണസംഘവും പരിശോധനയ്ക്കായി എത്തി.

ആദ്യം ശ്രീഗോവലിന് പിൻഭാഗത്തെ തൂണുകളിലെ സ്വർണ്ണപ്പാളികൾ ള്ളക്കിയെടുത്തു. ശ്രീ കോവിലിന് മുമ്പിലെ സ്വർണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളിലെ സ്വർണവും എസ്ഐടി ഇളക്കിമാറ്റി. ഇത് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നാളെയും മറ്റന്നാളും വിശദമായ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനുശേഷമായിരിക്കും സമഗ്രമായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.

Story Highlights : Sabarimala gold theft: SIT investigation will continue at Sannidhanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here