Advertisement

ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD; ലൈസൻസ് സസ്പെൻഡ് ചെയ്തു

February 13, 2026
Google News 2 minutes Read

കോഴിക്കോട് ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടയുന്ന വീഡിയോ വൈറലായിരുന്നു. കോഴിക്കോട് നഗരത്തിലെ എരിഞ്ഞപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്.

നിയമലംഘനം നടത്തിയ ഇരുചക്ര വാഹന യാത്രികനെ വയോധിക ധീരമായി നേരിടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയാണ് നിയമലംഘനം നടത്തിയ ആളെ തടഞ്ഞുനിർത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ പ്രഭാവതിയെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു രം​ഗത്തെത്തിയിരുന്നത്. പ്രഭാവതിയെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും അഭിനന്ദിച്ചിരുന്നു. തെറ്റിനോട് പ്രതികരിച്ച പ്രഭാവതിയുടെ രീതിയെ ബഹുമാനിക്കുന്നെന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

എരഞ്ഞിപ്പാലം സി​ഗ്നലിന് സമീപം റോഡിൽ തിരക്കുള്ള സമയത്താണ് നിരവധി ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിലൂടെ ഓടിച്ചുപോയത്. ഇതിനിടെയാണ് ഒരു സ്കൂട്ടർ യാത്രികനെ പ്രഭാവതി തടഞ്ഞത്. വണ്ടിക്ക് മുന്നിൽ തടസമായി നിൽക്കുക മാത്രമല്ല വാഹനത്തെ മുന്നോട്ടു പോകാൻ സമ്മതിക്കുകയും ചെയ്തില്ല. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും പ്രഭാവതി സ്കൂട്ടർ യാത്രികനെ റോഡിലേക്ക് തന്നെ തിരിച്ചിറക്കുന്നതായിരുന്നു വൈറൽ വീഡ‍ിയോ.

Story Highlights : Scooter riding on footpath; MVD files and license suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here