Advertisement

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ; മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു

February 14, 2026
Google News 2 minutes Read
BLASTERS

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. (Kerala Blasters start ISL with a loss)

വീട്ടാനുള്ള കടങ്ങളെഴുതി വയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ കണക്ക് പുസ്തകങ്ങളിലേക്ക് മറ്റൊരു എന്‍ട്രി എന്നത് പോലെയായി പുതിയ സീസണിലെ ആദ്യ മത്സരം.

Read Also: ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ഇന്ത്യന്‍ ഫുട്‌ബോളിലെ ജയന്റ്‌സായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ എത്രനേരം ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാമെന്നതിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ചിന്ത. ഡ്രിങ്ക്‌സ് ബ്രേക്ക് വരെ അതിന് സാധിച്ചതില്‍ ആശ്വസിക്കാമെന്ന് മാത്രം. 36ാം മിനിറ്റില്‍ മാമി മക്‌ലാരനാണ് കോട്ട പൊളിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്ത് കാലില്‍ കിട്ടാന്‍ പോലും പെടാപ്പാട് പെട്ടു. ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില മോഹങ്ങള്‍ പോലും തീര്‍ത്ത് 97ാം മിനിറ്റിലെ ഗോളിലൂടെ ടോം ആല്‍ഡ്രെഡ് കളി തീര്‍ത്തു.

മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലേ ഇല്ലായിരുന്നു. 65 ശതമാനവും പന്ത് കൈവച്ച മോഹന്‍ ബഗാന്‍ ആകെതൊടുത്തത് 23 ഷോട്ടുകളാണ്. അതേസമയം, ബ്ലാസ്റ്റേഴ്‌സ് വെറും രണ്ടേ രണ്ടിലൊതുങ്ങി. 22ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Story Highlights : Kerala Blasters start ISL with a loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here