Advertisement

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ; യുവാവ് കസ്റ്റഡിയിൽ

February 14, 2026
Google News 1 minute Read
thiruvanathapuram

തിരുവനന്തപുരം പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. പള്ളിച്ചലിൽ SNDP 1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഏറെ നേരം നിന്നതിന് ശേഷമാണ് പ്രതി ആക്രമം നടത്തിയത്. യുവാവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Story Highlights : Sree Narayana Guru’s statue vandalized in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here