Advertisement

തിരുവല്ലയിൽ രാജു എബ്രഹാമിനെതിരെ പോസ്റ്ററുകൾ

February 16, 2026
Google News 1 minute Read
raju abraham

അഴിമതി ആരോപണങ്ങളിൽ നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ട പ്രകാശ് ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ തിരുവല്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെയാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

പ്രകാശ് ബാബുവിനെ ലോക്കൽ സെക്രട്ടറിയാക്കിയ നടപടി റദ്ദ് ചെയ്യണമെന്നും വിവാദമായ ഈ തീരുമാനമെടുത്ത രാജു എബ്രഹാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം. സിപിഐഎം സംസ്ഥാന സെക്രട്ടറി ഇടപെടണമെന്നും സേവ് സിപിഎമ്മിന്റെ പേരിൽ പതിച്ച പോസ്റ്ററിൽ ഉണ്ട്. ദേവസ്വം ബോർഡ് നിയമന നടപടിയിൽ ഉൾപ്പെടെ നടപടി നേരിട്ട് ഏരിയ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട പ്രകാശ് ബാബുവിനെ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയാക്കാനായിരുന്നു തീരുമാനം.

Story Highlights : Posters against Raju Abraham in Thiruvalla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here