കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം; കടന്നുപോയത് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ട്വിസ്റ്റുകളുടേയും പോരാട്ടങ്ങളുടേയും ഒന്‍പതാണ്ടുകള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കേസില്‍ ആറ് പ്രതികള്‍ ശിക്ഷിക്കപെട്ടു. നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഈ ആഴ്ച അപ്പീല്‍ നല്‍കും. (actress assault case 9 years)
തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് നടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. വൈകാതെ സംഭവം റേപ്പ് ക്വട്ടേഷന്‍ എന്ന് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനി എന്നയാള്‍ നേതൃത്വം നല്‍കിയ അക്രമത്തില്‍ അയാള്‍ക്കൊപ്പം 5 പേര്‍ കൂടിയുണ്ടായിരുന്നു. കൊട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപ് എന്നാണ് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞത്.
ദിലീപിനെ പ്രതിച്ചേര്‍ത്ത് വിചാരണ നടപടികള്‍ ആരംഭിച്ചെങ്കിലും നീണ്ട 8 വര്‍ഷത്തെ വിചാരണയ്ക്ക് ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 ന് നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നു. 8ആം പ്രതി ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ഒന്ന് വരെ ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ചു. റേപ്പ് കൊട്ടേഷന്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ പരാജയപ്പെടുകയായിരുന്നു.
പൂര്‍ണ നീതി ലഭിച്ചിട്ടില്ലെന്നായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണം. പോരാട്ടം തുടരുമെന്നും അവര്‍ സൂചന നല്‍കി. ഡബ്ല്യുസിസി എന്ന സംഘടനയുടെ രൂപീകരണത്തിന് തന്നെ കാരണമായത് നടി നേരിട്ട അതിക്രമമാണ്. മലയാള സിനിമയില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ഒന്നൊന്നായി പുറത്ത് വന്നു. സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചു. ആ ശിപാര്‍ശകള്‍ നടപ്പിലാക്കാനുള്ള നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്.
Story Highlights : actress assault case 9 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




